ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടത്
ഉല്പത്തി 1: 26-28
26.ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സർവജീവജാലങ്ങളുടെയുംമേൽ അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.”
27.ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്‍ടിച്ചു; സ്വന്തം ഛായയിൽത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു.
28.ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികൾ ഭൂമിയിൽ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് അധികാരമുണ്ടാകട്ടെ.”
ഏറ്റുപറച്ചിൽ - വ്യക്തിപരം
കർത്താവേ, അങ്ങയുടെ പ്രതിച്ഛായയിൽ എന്നെ അത്ഭുതകരമായി സൃഷ്ടിച്ചതിന് നന്ദി. ഞാൻ അങ്ങയുടെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ അങ്ങ് എന്നെ വിളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സന്താന പുഷ്ടിയുള്ളവരാകാനും, പെരുകാനും, ഭൂമിയിൽ നിറയ്ക്കാനും അങ്ങ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. യേശുവിന്റെ രക്തത്താൽ, സമുദ്രത്തിലെ മത്സ്യങ്ങളുടെയും, ആകാശത്തിലെ പക്ഷികളുടെയും, ഭൂമിയിലെ എല്ലാ കന്നുകാലികളുടെയും, എല്ലാ ഇഴജാതികളുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ അങ്ങ് എനിക്ക് ശക്തി നൽകി.
ഏറ്റുപറച്ചിൽ - മാതാപിതാക്കൾക്കായി
കർത്താവേ, അങ്ങയുടെ പ്രതിച്ഛായയിൽ എന്റെ കുട്ടികളെ (പേരുകൾ …………..) അത്ഭുതകരമായി സൃഷ്ടിച്ചതിന് നന്ദി. എന്റെ മകൻ/മകൾ/കുട്ടികൾ അങ്ങയുടെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ അങ്ങ് അവനെ/അവളേ/അവെര വിളിച്ച എല്ലാ മേഖലകളിലും, ഫലപുഷ്ടിയുള്ളവരാകാനും, പെരുകാനും, ഭൂമിയിൽ നിറയാനും അങ്ങ് അവനെ/അവളെ/അവരെ അനുഗ്രഹിച്ചിരിക്കുന്നു. യേശുവിന്റെ രക്തത്താൽ, കടലിലെ മത്സ്യങ്ങളുടെയും, ആകാശത്തിലെ പക്ഷികളുടെയും, ഭൂമിയിലെ എല്ലാ കന്നുകാലികളുടെയും, എല്ലാ ഇഴജാതികളുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ അങ്ങ് അവന്/അവൾക്ക്/അവർക്ക്/ശക്തി നൽകി.